Thursday, December 8, 2011
Thursday, September 22, 2011
Friday, September 16, 2011
Sunday, September 4, 2011
ICT രക്ഷിതാക്കള്‍ക്കുള്ള ഐ സി ടി ബോധവല്ക്കരണ പരിപാടി
1/9/2011 രക്ഷിതാക്കള്‍ക്കുള്ള ഐ സി ടി ബോധവല്ക്കരണ പരിപാടി സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ്സില്‍ വെച്ച് പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ. പി വി എന്‍ ശര്‍മ ഉദ്ഘാടനം നടത്തി. ശ്രീമതി മോളി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് എസ് ഐ ടി സി ശ്രീമതി നീത സഖറിയ സ്വാഗതവും, ബോധവല്ക്കരണ സെമിനാര്‍ അവതരണം എസ് ഐ ടി സി ശ്രീ. ഷനോജ് നടത്തി. എസ് എസ് ഐ ടി സി അബു താഹിര്‍ നന്ദി പ്രകാശിപ്പിച്ചു. ഇന്റര്‍നെറ്റിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഷനോജ് മാസ്റ്റര്‍ ക്ലാസ്സെടുത്തു.
Wednesday, August 17, 2011
തേനീച്ച കര്‍ഷകന്‍ ഉക്രുകുട്ടിയെ ഉപഹാരം നല്കി ആദരിച്ചു
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷികരംഗത്ത് നവോത്ഥാനത്തിനു തുടക്കം കുറിച്ച തേനീച്ച കര്‍ഷകന്‍ ഉക്രുകുട്ടിയുമായി കുട്ടികള്‍ സംവാദം നടത്തി. അദ്ദേഹം കുട്ടികളെ കൃഷിയിടത്തിലേക്ക് കൂട്ടികെണ്ടുപോയി കൃഷിരീതികളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കുട്ടികള്‍ അദ്ദേഹത്തെ ഉപഹാരം നല്കി ആദരിച്ചു.
Tuesday, August 16, 2011
കാട്ടകാമ്പാല്‍ പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം
കാട്ടകാമ്പാല്‍ പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പെങ്ങാമുക്ക് ഹൈസ്കൂളും പങ്കു ചേര്‍ന്നു. വിവിധ വിദ്യാലയങ്ങളും സാംസ്കാരിക സംഘടനകളും മറ്റു സ്ഥാപനങ്ങളും പഞ്ചായത്ത് ഓഫീസില്‍ നിന്നും ചിരക്കല്‍ സെന്ററിലേക്ക് സ്വാതന്ത്ര്യ ദിന റാലി നടത്തി. സ്കൗട്ട് ഏന്റ് ഗൈഡ്സിന്റെ പങ്കാളിത്തം റാലിക്ക് ചാരുതയേകി. ചിറക്കല്‍ സെന്ററില്‍ നടന്ന അനുമോദനയോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുഹറ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ശ്രീ സി പി ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 2010 - 2011 അധ്യയന വര്‍ഷത്തില്‍ മികവു നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു ( ഇന്‍സ്പയര്‍ അവാര്‍ഡ്, എന്‍ എം എം എസ്, രാജ്യപുരസ്കാര്‍, ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രൊജക്ട് അവതരണത്തില്‍ മികവു പുലര്‍ത്തിയ റോഷന്‍,). ഐ എസ് ആര്‍ ഒ നടത്തിയ ബഹിരാകാശ വാരാഘോഷത്തില്‍ പങ്കെടുത്ത് സംസാഥാനതലത്തില്‍ മികച്ച പത്തു സ്കൂളുകളില്‍ ഒന്നായും, ജില്ലയില്‍ മികച്ച ഒന്നാമത്തെ സ്കൂളുമായ പെങ്ങാമുക്ക് ഹൈസ്ഖൂളിനെ പഞ്ചായത്ത് ആദരിച്ചു.
ഏവര്‍ക്കും അറുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാശംസകള്‍
ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഹൈസ്കുളില്‍ എട്ടുമണിക്ക് ഹെഡ്മിസ്സ്ട്രസ്സ് പതാക ഉയര്‍ത്തി സ്കൗട്ട് ഏന്റ് ഗൈഡിന്റെ പതാക വന്ദനം നടത്തി. തുടര്‍ന്ന് വാര്‍ഡ് മെംമ്പര്‍ അബ്ദുള്‍ റഷീദ് സ്വാതന്ത്ര്യദിന സന്ദേശം നടത്തി. പി ടി എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, എം പി ടി എ പ്രസിഡണ്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് മധുരപലഹാര വിതരണം നടത്തി, പഞ്ചായത്ത് ഓഫീസിലേക്ക് സ്വാതന്ത്ര്യദിന റാലി നടത്തി. സ്വാതന്ത്ര്യ ദിന റാലിക്ക് അധ്യാപകരും അനധ്യാപകരും നേതൃത്വം നല്‍കി. കുട്ടികള്‍ സ്വാതന്ത്ര്യ ദിന ഗീതങ്ങള്‍ പാടി.
Friday, August 12, 2011
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗണിത ശാസ്ത്ര ക്ലബ് പതാക നിര്‍മാണം നടത്തി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗണിത ശാസ്ത്ര ക്ലബ് പതാക നിര്‍മാണം നടത്തി.
ശ്രീമതി മേരി രാജി ടീച്ചര്‍, നീത ടീച്ചര്‍ . സിന്ധു ടീച്ചര്‍ സ്മിത ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി.
നല്ല പതാകയ്ക്ക് ഗണിത ശാസ്ത്രക്ലബിന്റെ സമ്മാനം നല്കി. അനുബാധത്തിലെ കളികള്‍ എന്നതിനെകുറിച്ച് സിന്ധു ടീച്ചര്‍ ക്ലാസ്സെടുത്തു.
Friday, August 5, 2011
പെങ്ങാമുക്ക് ഹൈസ്കൂളില്‍ മാധ്യമം വെളിച്ചം പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കാട്ടകാമ്പാല്‍ പഞ്ചായത്ത് അംഗം ശ്രീ. എം എ അബ്ദുള്‍ റഷീദ് നിര്‍വഹിച്ചു. ചടങ്ങില്‍ പ്രധാന അധ്യാപിക ശ്രീമതി സി സി മോളി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി മേരി രാജി പി സി സ്വാഗതം ആശംസിച്ചു. പദ്ധതി നടത്തിപ്പ് മാധ്യമ പ്രതിനിധി വിവരിച്ചു. പത്രം സ്പോണ്‍സര്‍ ചെയ്തത് സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഡ്രീംസ് ട്രാവല്‍സ് ഉടമയുമായ ഷമീറാണ്. ആദ്യ പ്രതി ഇന്‍സ്പയര്‍ അവാര്‍ഡ് ജേതാവായ മീഖ പി എസ് ഏറ്റു വാങ്ങി. ശ്രീമതി നീത സഖറിയ നന്ദി പറഞ്ഞു.
Friday, July 29, 2011
ഊര്‍ജ്ജ സംരക്ഷണ യജ്ഞവുമായി പെങ്ങാമുക്ക് ഹൈസ്കൂള്‍
ഊര്‍ജ്ജ സംരക്ഷണ സമിതിയുടേയും പൊതു വിദ്യാഭ്യാസ വകുപ്പിന്റേയും K S E B യുടേയും സംയുക്ത ആഭിമുഖ്യത്തില്‍ നാളേക്കായി ഇത്തിരി ഉൂര്‍ജ്ജം പ്രൊജക്ടിന്റെ ഉദ്ഘാടനം പഴഞ്ഞി K S E B Assistant Engineer പാപ്പച്ചന്‍ സാര്‍ നടത്തി. ഉൗര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയെകുറിചേച് അതിനുള്ള മാര്ഗങ്ങളെ കുറിച്ചും വൈദ്യുത അപകടങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തി. കുട്ടികളുടം സംശയങ്ങള്‍ക്ക് പാപ്പച്ചന്‍ സാര്‍ , സത്യശീലന്‍ സാര്‍ എന്നിവര്‍ മറുപടി നല്കി.