WELCOME TO OUR SCIENCE CLUB BLOG

Wednesday, August 17, 2011


സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിനൊരു പച്ചക്കറിത്തോട്ടം

സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിനൊരു പച്ചക്കറിത്തോട്ടം പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ ശേഖരിച്ച നടീല്‍ വസ്തുക്കള്‍ നട്ടുകൊണ്ട് എച്ച് എം ഉദ്ഘാടനം നിര്‍വ്വഹിച്ചു.



തേനീച്ച കര്‍ഷകന്‍ ഉക്രുകുട്ടിയെ ഉപഹാരം നല്കി ആദരിച്ചു

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷികരംഗത്ത് നവോത്ഥാനത്തിനു തുടക്കം കുറിച്ച തേനീച്ച കര്‍ഷകന്‍ ഉക്രുകുട്ടിയുമായി കുട്ടികള്‍ സംവാദം നടത്തി. അദ്ദേഹം കുട്ടികളെ കൃഷിയിടത്തിലേക്ക് കൂട്ടികെണ്ടുപോയി കൃഷിരീതികളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കുട്ടികള്‍ അദ്ദേഹത്തെ ഉപഹാരം നല്കി ആദരിച്ചു.


പെങ്ങാമുക്ക് ഹൈസ്കൂളില്‍ കര്‍ഷകദിനം സമുചിതമായി ആഘോഷിച്ചു.




ഗണിത സാമൂഹ്യശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ' ക്ലാസ്സിലേക്കൊരു വാഴത്തൈ', പദ്ധതിയുടെ ഭാഗമായി ഓരോ ക്ലാസ്സുകാരും വാഴ നട്ടു.

Tuesday, August 16, 2011


കാട്ടകാമ്പാല്‍ പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം

കാട്ടകാമ്പാല്‍ പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പെങ്ങാമുക്ക് ഹൈസ്കൂളും പങ്കു ചേര്‍ന്നു. വിവിധ വിദ്യാലയങ്ങളും സാംസ്കാരിക സംഘടനകളും മറ്റു സ്ഥാപനങ്ങളും പഞ്ചായത്ത് ഓഫീസില്‍ നിന്നും ചിരക്കല്‍ സെന്ററിലേക്ക് സ്വാതന്ത്ര്യ ദിന റാലി നടത്തി. സ്കൗട്ട് ഏന്റ് ഗൈഡ്സിന്റെ പങ്കാളിത്തം റാലിക്ക് ചാരുതയേകി. ചിറക്കല്‍ സെന്ററില്‍ നടന്ന അനുമോദനയോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുഹറ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ശ്രീ സി പി ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 2010 - 2011 അധ്യയന വര്‍ഷത്തില്‍ മികവു നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു ( ഇന്‍സ്പയര്‍ അവാര്‍ഡ്, എന്‍ എം എം എസ്, രാജ്യപുരസ്കാര്‍, ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രൊജക്ട് അവതരണത്തില്‍ മികവു പുലര്‍ത്തിയ റോഷന്‍,). ഐ എസ് ആര്‍ ഒ നടത്തിയ ബഹിരാകാശ വാരാഘോഷത്തില്‍ പങ്കെടുത്ത് സംസാഥാനതലത്തില്‍ മികച്ച പത്തു സ്കൂളുകളില്‍ ഒന്നായും, ജില്ലയില്‍ മികച്ച ഒന്നാമത്തെ സ്കൂളുമായ പെങ്ങാമുക്ക് ഹൈസ്ഖൂളിനെ പഞ്ചായത്ത് ആദരിച്ചു.



ഏവര്‍ക്കും അറുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാശംസകള്‍

ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഹൈസ്കുളില്‍ എട്ടുമണിക്ക് ഹെഡ്മിസ്സ്ട്രസ്സ് പതാക ഉയര്‍ത്തി സ്കൗട്ട് ഏന്റ് ഗൈഡിന്റെ പതാക വന്ദനം നടത്തി. തുടര്‍ന്ന് വാര്‍ഡ് മെംമ്പര്‍ അബ്ദുള്‍ റഷീദ് സ്വാതന്ത്ര്യദിന സന്ദേശം നടത്തി. പി ടി എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, എം പി ടി എ പ്രസിഡണ്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് മധുരപലഹാര വിതരണം നടത്തി, പഞ്ചായത്ത് ഓഫീസിലേക്ക് സ്വാതന്ത്ര്യദിന റാലി നടത്തി. സ്വാതന്ത്ര്യ ദിന റാലിക്ക് അധ്യാപകരും അനധ്യാപകരും നേതൃത്വം നല്‍കി. കുട്ടികള്‍ സ്വാതന്ത്ര്യ ദിന ഗീതങ്ങള്‍ പാടി.

Friday, August 12, 2011


സ്കൂള്‍ പരിസരത്തെ മരങ്ങള്‍ക്ക് പേരും ശാസ്ത്രനാമവും


സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പരിസരത്തെ മരങ്ങള്‍ക്ക് പേരും ശാസ്ത്രനാമവും നല്കി. ഷിജി ടീച്ചര്‍ നമ്മുടെ പരിസരങ്ങളില്‍ കാണുന്ന മരങ്ങള്‍ക്ക് ശാസ്ത്ര നാമം പറഞ്ഞു കൊടുത്തു. തുടര്‍ന്ന് കുട്ടികള്‍ മരങ്ങളുടെ ശാസ്ത്ര നാമം വിളിച്ചു പറഞ്ഞു കളിച്ചു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗണിത ശാസ്ത്ര ക്ലബ് പതാക നിര്‍മാണം നടത്തി.


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗണിത ശാസ്ത്ര ക്ലബ് പതാക നിര്‍മാണം നടത്തി.

ശ്രീമതി മേരി രാജി ടീച്ചര്‍, നീത ടീച്ചര്‍ . സിന്ധു ടീച്ചര്‍ സ്മിത ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി.

നല്ല പതാകയ്ക്ക് ഗണിത ശാസ്ത്രക്ലബിന്റെ സമ്മാനം നല്കി. അനുബാധത്തിലെ കളികള്‍ എന്നതിനെകുറിച്ച് സിന്ധു ടീച്ചര്‍ ക്ലാസ്സെടുത്തു.

Friday, August 5, 2011

പെങ്ങാമുക്ക് ഹൈസ്കൂളില്‍ മാധ്യമം വെളിച്ചം പദ്ധതിക്കു തുടക്കമായി


പെങ്ങാമുക്ക് ഹൈസ്കൂളില്‍ മാധ്യമം വെളിച്ചം പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കാട്ടകാമ്പാല്‍ പഞ്ചായത്ത് അംഗം ശ്രീ. എം എ അബ്ദുള്‍ റഷീദ് നിര്‍വഹിച്ചു. ചടങ്ങില്‍ പ്രധാന അധ്യാപിക ശ്രീമതി സി സി മോളി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി മേരി രാജി പി സി സ്വാഗതം ആശംസിച്ചു. പദ്ധതി നടത്തിപ്പ് മാധ്യമ പ്രതിനിധി വിവരിച്ചു. പത്രം സ്പോണ്‍സര്‍ ചെയ്തത് സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ‍ഡ്രീംസ് ട്രാവല്‍സ് ഉടമയുമായ ഷമീറാണ്. ആദ്യ പ്രതി ഇന്‍സ്പയര്‍ അവാര്‍ഡ് ജേതാവായ മീഖ പി എസ് ഏറ്റു വാങ്ങി. ശ്രീമതി നീത സഖറിയ നന്ദി പറ‍‍ഞ്ഞു.