WELCOME TO OUR SCIENCE CLUB BLOG

Thursday, September 22, 2011



പെങ്ങാമുക്ക് ഹൈസ്കൂളിന്റെ ഗണിത ശാസ്ത്ര , ശാസ്ത്ര, സാമൂഹ്യശാസ്ത്ര ഐ ടി പ്രവര്‍ത്തി പരിചയ മേള സെപ്റ്റംബര്‍ 22 വ്യാഴാഴ്ച എച്ച എം ഇന്‍ ചാര്‍ജ്ജ് ശ്രീമതി മേരി രാജി ടീച്ചര്‍ നിര്‍വഹിച്ചു. മേളകളില്‍ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.


ഐ ടി മേളയിലെ ചില ഡിജിറ്റല്‍ പെയിന്റിംഗ് ചിത്രങ്ങള്‍

ഓണാവധിക്കാലത്തെ അനിമേഷന്‍ ഫിലിം നിര്‍മാണം ഐ.ടി.@സ്കൂള്‍
ഓണവധിക്കാലത്തെ അനിമേഷന്‍ ഫിലിം നിര്‍മാണത്തില്‍ പെങ്ങാമുക്ക് ഹൈസ്കൂളിലെ ഐ ടി ക്ലബ് അംഗങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് സ്കൂളില്‍ ഐ ടി ക്ലബിലെ അംഗങ്ങള്‍ക്ക് സിംരാജ് മാസ്റ്റര്‍ ക്ലാസെടുത്തു. അവരുടെ ഒരു ഫിലിം പ്രദര്‍ശിപ്പിക്കുന്നു.

Friday, September 16, 2011


സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണം സമുചിതമായി ആഘോഷിച്ചു. സ്കൂള്‍ അസംബ്ലിയില്‍ സ്വതന്ത്ര സോഫ്റ്റ് വെയറിനെക്കുറിച്ച് ഐ ടി ക്ലബ് ജോയിന്ററ് കണ്‍വീനര്‍ ജസ്റ്റിന്‍ ജോര്‍ജ്ജ് വിവരണം നല്കി.
ഐ ടി ക്ലബ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണവുമായി ബന്ധപ്പെട്ട് പ്രബന്ധ രചനാ മത്സരം നടത്തി.

Sunday, September 4, 2011






ICT രക്ഷിതാക്കള്‍ക്കുള്ള ഐ സി ടി ബോധവല്ക്കരണ പരിപാടി
1/9/2011 രക്ഷിതാക്കള്‍ക്കുള്ള ഐ സി ടി ബോധവല്ക്കരണ പരിപാടി സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ്സില്‍ വെച്ച് പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ. പി വി എന്‍ ശര്‍മ ഉദ്ഘാടനം നടത്തി. ശ്രീമതി മോളി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് എസ് ഐ ടി സി ശ്രീമതി നീത സഖറിയ സ്വാഗതവും, ബോധവല്ക്കരണ സെമിനാര്‍ അവതരണം എസ് ഐ ടി സി ശ്രീ. ഷനോജ് നടത്തി. എസ് എസ് ഐ ടി സി അബു താഹിര്‍ നന്ദി പ്രകാശിപ്പിച്ചു. ഇന്റര്‍നെറ്റിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഷനോജ് മാസ്റ്റര്‍ ക്ലാസ്സെടുത്തു.