സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിനൊരു പച്ചക്കറിത്തോട്ടം
സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിനൊരു പച്ചക്കറിത്തോട്ടം പരിപാടി ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ ശേഖരിച്ച നടീല്‍ വസ്തുക്കള്‍ നട്ടുകൊണ്ട് എച്ച് എം ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷികരംഗത്ത് നവോത്ഥാനത്തിനു തുടക്കം കുറിച്ച തേനീച്ച കര്‍ഷകന്‍ ഉക്രുകുട്ടിയുമായി കുട്ടികള്‍ സംവാദം നടത്തി. അദ്ദേഹം കുട്ടികളെ കൃഷിയിടത്തിലേക്ക് കൂട്ടികെണ്ടുപോയി കൃഷിരീതികളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കുട്ടികള്‍ അദ്ദേഹത്തെ ഉപഹാരം നല്കി ആദരിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗണിത ശാസ്ത്ര ക്ലബ് പതാക നിര്‍മാണം നടത്തി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗണിത ശാസ്ത്ര ക്ലബ് പതാക നിര്‍മാണം നടത്തി.
ശ്രീമതി മേരി രാജി ടീച്ചര്‍, നീത ടീച്ചര്‍ . സിന്ധു ടീച്ചര്‍ സ്മിത ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി.
നല്ല പതാകയ്ക്ക് ഗണിത ശാസ്ത്രക്ലബിന്റെ സമ്മാനം നല്കി. അനുബാധത്തിലെ കളികള്‍ എന്നതിനെകുറിച്ച് സിന്ധു ടീച്ചര്‍ ക്ലാസ്സെടുത്തു.
പെങ്ങാമുക്ക് ഹൈസ്കൂളില്‍ മാധ്യമം വെളിച്ചം പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കാട്ടകാമ്പാല്‍ പഞ്ചായത്ത് അംഗം ശ്രീ. എം എ അബ്ദുള്‍ റഷീദ് നിര്‍വഹിച്ചു. ചടങ്ങില്‍ പ്രധാന അധ്യാപിക ശ്രീമതി സി സി മോളി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി മേരി രാജി പി സി സ്വാഗതം ആശംസിച്ചു. പദ്ധതി നടത്തിപ്പ് മാധ്യമ പ്രതിനിധി വിവരിച്ചു. പത്രം സ്പോണ്‍സര്‍ ചെയ്തത് സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഡ്രീംസ് ട്രാവല്‍സ് ഉടമയുമായ ഷമീറാണ്. ആദ്യ പ്രതി ഇന്‍സ്പയര്‍ അവാര്‍ഡ് ജേതാവായ മീഖ പി എസ് ഏറ്റു വാങ്ങി. ശ്രീമതി നീത സഖറിയ നന്ദി പറഞ്ഞു.