കഴിഞ്ഞകെല്ലത്തെ വാഴകൃഷിയുടെ വിളവെടുപ്പ് മഹോത്സവം പഞ്ചായത്ത് പ്രസ്ഡന്റ് റ്റി. സി, ചെറിയാന്‍ അവര്‍കളുടെ സാന്നിദ്ധ്യത്തില്‍ പി.ടി.എ പ്രസ്ഡന്റ് വിശ്വനാഥന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു. എം. പി. ടി. എ പ്രസിഡന്റ് ഈ വര്‍ഷത്തെ വാഴകൃഷി നടീല്‍ചടങ്ങ് നടത്തി.
ചിങ്ങം ഒന്നിന് പ്രകാശനം ചെയ്യാനായി മലയാള കലണ്ടര്‍ ഒരുക്കി പെങ്ങാമുക്ക് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയാകുന്നു. മലയാള അക്കങ്ങള്‍, മലയാള വര്‍ഷം,മലയാള മാസങ്ങള്‍ എന്നിങ്ങനെ കേരളത്തിന്റെ തനിമ നിലനിര്‍ത്തി നിര്‍മ്മിച്ച കലണ്ടറില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളും മാറ്റുകൂട്ടുന്നു.
സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയും സ്കൂള്‍ ഐ. റ്റി ക്ലബും ചേര്‍ന്നാണ് കലണ്ടര്‍ തയ്യാറാക്കിയത്.
തീര്‍ത്തും സ്വതന്ത്ര സോഫ്റ്റ് വെയറായ ലിനക്സിലെ ഓപ്പണ്‍ ഓഫീസ് കാല്‍ക്, ജിമ്പ് എന്നിവ ഉപയോഗിച്ചാണ് തയ്യാറാക്കിയത്.