WELCOME TO OUR SCIENCE CLUB BLOG

Friday, July 6, 2012

പെങ്ങാമുക്ക് ഹൈസ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ സാഹിത്യസൃഷ്ടികള്‍ അവതരിപ്പിക്കാനും അനുഭവങ്ങള്‍ പങ്കിടാനും സ്കൂള്‍ അങ്കണത്തില്‍ ഒരു സ്നേഹതീരം എല്ലാ വെള്ളിയാഴ്ചകളിലും
മാതൃഭൂമിയും ക്ലബ് എഫ് എം റേഡിയോയും ചേര്‍ന്ന് പെങ്ങാമുക്ക് ഹൈസ്കൂളില്‍ പാഠം ഒന്ന് ഒരു കൈ സഹായം പരിപാടി നടത്തി.

Thursday, September 22, 2011



പെങ്ങാമുക്ക് ഹൈസ്കൂളിന്റെ ഗണിത ശാസ്ത്ര , ശാസ്ത്ര, സാമൂഹ്യശാസ്ത്ര ഐ ടി പ്രവര്‍ത്തി പരിചയ മേള സെപ്റ്റംബര്‍ 22 വ്യാഴാഴ്ച എച്ച എം ഇന്‍ ചാര്‍ജ്ജ് ശ്രീമതി മേരി രാജി ടീച്ചര്‍ നിര്‍വഹിച്ചു. മേളകളില്‍ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.


ഐ ടി മേളയിലെ ചില ഡിജിറ്റല്‍ പെയിന്റിംഗ് ചിത്രങ്ങള്‍

ഓണാവധിക്കാലത്തെ അനിമേഷന്‍ ഫിലിം നിര്‍മാണം ഐ.ടി.@സ്കൂള്‍
ഓണവധിക്കാലത്തെ അനിമേഷന്‍ ഫിലിം നിര്‍മാണത്തില്‍ പെങ്ങാമുക്ക് ഹൈസ്കൂളിലെ ഐ ടി ക്ലബ് അംഗങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് സ്കൂളില്‍ ഐ ടി ക്ലബിലെ അംഗങ്ങള്‍ക്ക് സിംരാജ് മാസ്റ്റര്‍ ക്ലാസെടുത്തു. അവരുടെ ഒരു ഫിലിം പ്രദര്‍ശിപ്പിക്കുന്നു.

Friday, September 16, 2011


സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണം സമുചിതമായി ആഘോഷിച്ചു. സ്കൂള്‍ അസംബ്ലിയില്‍ സ്വതന്ത്ര സോഫ്റ്റ് വെയറിനെക്കുറിച്ച് ഐ ടി ക്ലബ് ജോയിന്ററ് കണ്‍വീനര്‍ ജസ്റ്റിന്‍ ജോര്‍ജ്ജ് വിവരണം നല്കി.
ഐ ടി ക്ലബ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണവുമായി ബന്ധപ്പെട്ട് പ്രബന്ധ രചനാ മത്സരം നടത്തി.

Sunday, September 4, 2011






ICT രക്ഷിതാക്കള്‍ക്കുള്ള ഐ സി ടി ബോധവല്ക്കരണ പരിപാടി
1/9/2011 രക്ഷിതാക്കള്‍ക്കുള്ള ഐ സി ടി ബോധവല്ക്കരണ പരിപാടി സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ്സില്‍ വെച്ച് പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ. പി വി എന്‍ ശര്‍മ ഉദ്ഘാടനം നടത്തി. ശ്രീമതി മോളി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് എസ് ഐ ടി സി ശ്രീമതി നീത സഖറിയ സ്വാഗതവും, ബോധവല്ക്കരണ സെമിനാര്‍ അവതരണം എസ് ഐ ടി സി ശ്രീ. ഷനോജ് നടത്തി. എസ് എസ് ഐ ടി സി അബു താഹിര്‍ നന്ദി പ്രകാശിപ്പിച്ചു. ഇന്റര്‍നെറ്റിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഷനോജ് മാസ്റ്റര്‍ ക്ലാസ്സെടുത്തു.